തിരുവനന്തപുരം: "പിഎം ശ്രീ' പദ്ധതിയിൽ ചേരാനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ച് കേരളം. വിദ്യാഭ്യാസ സെക്രട്ടറിയാണ് സംസ്ഥാനത്തിന് വേണ്ടി ഒപ്പുവച്ചത്.
സിപിഐയുടെ കടുത്ത എതിർപ്പ് മറികടന്നാണ് പദ്ധതിയിൽ കേരളവും ഭാഗമായിരിക്കുന്നത്. ഇതോടെതടഞ്ഞു വച്ച ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.1500 കോടി എസ്എസ്കെ ഫണ്ട് ഉടൻ നല്കും എന്നാണ് വിവരം.
മൂന്ന് തവണയാണ് മന്ത്രിസഭയിൽ സിപിഐ പിഎം ശ്രീ പദ്ധതിയെ എതിർത്തത്. ഇന്നത്തെ പാർട്ടി യോഗത്തിലും പദ്ധതിയെ എതിർക്കുമെന്ന് ബിനോയ് വിശ്വം ആവർത്തിച്ചിരുന്നു.